ഖത്തര്‍ അതിര്‍ത്തിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാസഞ്ചര്‍ ലോഞ്ച് തുറന്നു

ദോഹ-ഖത്തറിലേക്ക് കരമാര്‍ഗം പ്രവേശിക്കാവുന്ന ഏക അതിര്‍ത്തിയായ അബൂ സംറ ബോര്‍ഡറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാസഞ്ചര്‍ ലോഞ്ച് പ്രവര്‍ത്തനമാരംഭിച്ചു.
പൊതുമരാമത്ത് അതോറിറ്റി , സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എന്നിവയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ അബു സംറ ബോര്‍ഡര്‍ ഭരണകാര്യങ്ങള്‍ക്കായുള്ള സ്ഥിരം സമിതയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാസഞ്ചര്‍ ലോഞ്ച് തുറന്നത്. ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്.

അയല്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന കാറുകള്‍ക്കും ബസുകള്‍ക്കുമുള്ള പാര്‍ക്കിംഗ് ഏരിയയും അതോറിറ്റി ഭാഗികമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പാസഞ്ചര്‍ ടെര്‍മിനലിന് സേവനം നല്‍കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മുന്‍കൂട്ടി ബുക്ക്് ചെയ്യേണ്ടി വരും.  വിശദാംശങ്ങള്‍ ഒക്ടോബര്‍ 15 ന് പ്രസിദ്ധീകരിക്കും

 

Latest News