Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി കുടുംബ മേളയിൽ  സർഗഭാവന പീലിവിരിച്ചാടി

ജെ.എൻ.എച്ച് മാനേജിംഗ് ഡയരക്ടർ വി.പി. മുഹമ്മദലി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുന്നു.

പ്രവാസ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ -സന്നദ്ധസേവന കൂട്ടായ്മയായ കേരള മുസ്‌ലിം കൾച്ചറൽ സെന്ററിന്റെ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹറാസാത്ത് അൽഖിമ്മ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ മെഗാ ഫാമിലി മീറ്റ്്് അക്ഷരാർഥത്തിൽ ജിദ്ദയിലെയും മക്കയിലെയും മലയാളി സഹൃദയ മനസ്സുകളിൽ ആസ്വാദനത്തിന്റെ കുളിരലകൾ ചൂടിച്ചു. ജിദ്ദ കണ്ട ഏറ്റവും വലിയ മലയാളി കുടുംബമേളക്കാണ് കെ.എം.സി.സി അരങ്ങൊരുക്കിയത്്.
ഉത്തമ കുടുംബം, ഉദാത്ത സമൂഹം എന്ന ശീർഷകത്തിൽ നടന്ന ബോധവൽക്കരണം, ഇണയാകാം, തുണയാകാം എന്ന പേരിൽ പ്രമുഖ ഇ.എഫ്.ടി (ഇമോഷണൽ ഫ്രീഡം ടെക്‌നിക്) വിദഗ്ധൻ ജലീൽ എമറാൾഡ്്്, ജംഷീർ പറമ്പൻ എന്നിവർ നയിച്ച മോട്ടിവേഷനൽ സെഷൻ, വരയിൽ വിരിയും കുഞ്ഞുഭാവന എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചന മൽസരം, രുചിയുടെ അഭിരുചി എന്ന തലക്കെട്ടിൽ നടന്ന പാചക മൽസരം, കുട്ടികളുടെ ഒപ്പന, കശ്മീരി നൃത്തം, സൂഫി-കഥക്് നൃത്തം, മൻസൂർ ഫറോക്ക്്് നേതൃത്വം നൽകിയ മെഹ്ഫിൽ എന്നിവയെല്ലാം വെള്ളിയാഴ്ച ഉച്ചക്ക്് മൂന്നു മണി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ട കുടുംബമേളയിലെ വൈവിധ്യമാർന്ന വിഭവങ്ങളായി. അച്ചടക്കപൂർണമായ അന്തരീക്ഷത്തിൽ കലയും വിജ്ഞാനവും കൈകോർത്ത് സാംസ്‌കാരിക സമന്വയമാണ് കെ.എം.സി.സി അണിയിച്ചൊരുക്കിയത്്. 
മലബാറിന്റെ മനസ്സിൽ സ്വാതന്ത്ര്യവാഞ്ഛയുടെ കനൽ ജ്വലിപ്പിച്ച ധീരദേശാഭിമാനി വാരിയൻ കുന്നൻ കുഞ്ഞഹമ്മദ്് ഹാജിയുടെയും മാപ്പിള മഹാകവി മോയിൻകുട്ടി വൈദ്യരുടെയും മഹാകവി ടി. ഉബൈദിന്റെയും നാമകരണത്തിലുയർന്ന വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറിയപ്പോൾ പുറത്ത് മാനാഞ്ചിറ മൈതാനം, പുത്തരിക്കണ്ടം മൈതാനം എന്നീ പേരുകളിട്ട കോമ്പൗണ്ടിൽ കുട്ടികളുടെ വിവിധ ഇനം കായിക മത്സരങ്ങളും മാറ്റുരച്ചു.
ബിരിയാണി, പായസ പാചക മത്സരം, പ്രവാസി കുടുംബിനികളുടെ രുചിക്കൂട്ടിന്റെ കരവിരുതും കൈപ്പുണ്യവും ചേർന്ന രുചിഭേദങ്ങളുടെ മാറ്റുരയ്ക്കലായി മാറി. ചിത്രരചനയിൽ അമ്പതിലേറെ കുട്ടികൾ ഭാവനയുടെ നിറക്കൂട്ടുകൾ ചാലിച്ചെടുത്തു. വിവിധ പ്രായക്കാരായ നാല് വിഭാഗങ്ങളിലായി
ലമൺ സ്പൂൺ, ചാക്കിലോട്ടം, മിഠായി പെറുക്കൽ മത്സരങ്ങളിൽ ഇരുന്നൂറിലേറെ കുട്ടികൾ പങ്കെടുത്തു.
ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വി.പി.മുഹമ്മദലി മെഗാ ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അൽ അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷീദ്, മുസാഫിർ (മലയാളം ന്യൂസ്്്), മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ഇമ്രാൻ, വി.പി.അലി മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിൽ ജനങ്ങളെ പാട്ട് പാടി ആവേശം കൊള്ളിച്ച വിടൽ മൊയ്തു പടപ്പാട്ടുമായി വേദിയിലെത്തിയപ്പോൾ സദസ്സ് ഹർഷാരവം മുഴക്കി വരവേറ്റു. രാവേറെ നീണ്ട മെഹ്ഫിലും മാപ്പിളപ്പാട്ടും ഫാമിലി മീറ്റിന് മാറ്റുകൂട്ടി. കുട്ടികളുടെ ഒപ്പനയും കോൽക്കളിയും കശ്മീരി നൃത്തവും കാസർകോട് ജില്ലയുടെ പാട്ട് മക്കാനിയും അലി പാങ്ങാട്ടിന്റെ നേതൃത്വത്തിൽ ചായമക്കാനിയും ഫൺ ഗെയ്മുകളും ഗൊറില്ലയോടൊപ്പം കുട്ടികളുടെ മതിമറന്ന ചാട്ടക്കളിയും ഒരു ദിവസം പ്രവാസത്തിന്റെ വിരസത മറന്ന് കുട്ടികൾക്കും കുടുംബങ്ങൾക്കും ഉത്സവ പ്രതീതി സമ്മാനിച്ചു. കലാവിരുന്നിന് വന്നവർക്കൊക്കെ വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. പ്രവാസി ജിദ്ദക്ക് ജിദ്ദ കെ.എം.സി.സിയുടെ ഫാമിലി മീറ്റ് മറക്കാനാവാത്ത അനുഭവമായി മാറി. കെ.എം.സി.സി മെംബർഷിപ്പ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കലാപരിപാടികളുടെ മികവ് കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായിരുന്നു.
ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ അൻവർ ചേരങ്കൈ, നിസാം മമ്പാട്, സി.കെ. റസാഖ് മാസ്റ്റർ, വി.പി.അബ്ദുറഹ്മാൻ, ഇസ്മായിൽ മുണ്ടക്കുളം, പി.സി.എ. റഹ്മാൻ, എ.കെ.മുഹമ്മദ് ബാവ, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂർ, സീതി കൊളക്കാടൻ, മജീദ് പുകയൂർ, നാസർ വെളിയംകോട്, ജലാൽ തേഞ്ഞിപ്പാലം, അബദുറഹ്മാൻ, കൊല്ലി ഇബ്രാഹീം, ഹസ്സൻ ബത്തേരി, നസീർ വാവക്കുഞ്ഞ്, സക്കരിയ്യ കണ്ണൂർ, സക്കീർ മണ്ണാർക്കാട്, സുബൈർ വാണിമേൽ, ഹുസൈൻ കരിങ്കറ, അബ്ബാസ് വേങ്ങൂർ, വി.പി.ഉനൈസ്, ഹസ്സൻ കോയ കോഴിക്കോട്, ലത്തീഫ് വെള്ളമുണ്ട, ഷബീറലി കോഴിക്കോട്, ലത്തീഫ് പൂനൂർ എന്നിവർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. മണ്ഡലം ഭാരഹികളമടങ്ങുന്ന നൂറോളം ഒഫീഷ്യൽസും ഏരിയ പഞ്ചായത്ത് ഭാരവാഹികൾ ഉൾക്കൊള്ളുന്ന ഇരുന്നൂറോളം വളണ്ടിയർമാരും വനിത കെ.എം.സി.സി.യുടെ അമ്പത്് വളണ്ടിയർമാരുമാണ് പരിപാടികൾ നിയന്ത്രിച്ചത്.

 

Latest News