ദോഹ- ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വിപുലീകരണ പദ്ധതി സമയബന്ധിതമായി പുരോഗമിക്കുകയാണെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം ലോകകപ്പിന്റെ മുന്നോടിയായി ഒക്ടോബറില്‍ തന്നെ പുതിയ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ. ഒ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
ബ്രസല്‍സില്‍ നടന്ന ഗ്ലോബല്‍ ടൂറിസം ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍, യാത്രക്കാരെ ആകര്‍ഷിക്കുന്ന പ്രധാന വിപുലീകരണം ഉദ്ഘാടനം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്, കൂടാതെ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലെ എല്ലാ ടച്ച് പോയിന്റുകളിലും സമാനതകളില്ലാത്ത അനുഭവം ഉറപ്പാക്കും- ഖത്തര്‍ എയര്‍വേയ്‌സ് ട്വീറ്റ് ചെയ്തു.
2022ലെ ഏറ്റവും വലിയ അന്താരാഷ്ട്ര കായിക മത്സരമായ ഫിഫ 2022 ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ പൂര്‍ണ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.