ബാല്‍മൊറല്‍- ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞി (97) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ആരോഗ്യനിലയില്‍ ഇന്ന് രാവിലെ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.






