Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോഷന്‍ അബ്ദുള്‍ റഊഫിന് പ്രിയ വാര്യരുടെ പിറന്നാള്‍ ആശംസ 

അഡാറ് ലവിലെ ഒരു പാട്ട് സീന്‍ കൊണ്ട് തന്നെ ഹിറ്റായി മാറിയ നടിയാണ് പ്രിയ വാര്യര്‍. കണ്ണിറുക്കലിലൂടെ പ്രിയ ആഗോള പ്രശസ്തയായി. ലോകമെമ്പാടുമുള്ള മില്യന്‍ കണക്കിനാളുകള്‍ പ്രിയയുടെ ഫാന്‍സായി. ബോളിവുഡില്‍ നിന്ന് വരെ ഓഫറെത്തി. തുല്യ പ്രാധാന്യത്തോടെ പാട്ട് രംഗത്തുണ്ടായിരുന്ന റോഷന്‍ അബ്ദുള്‍ റഊഫിന് അത്ര തന്നെ പബ്ലിസിറ്റി ലഭിച്ചില്ലെന്ന് പരിഭവിച്ചവരാണ് ഏറെയും. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് റോഷന്‍. 
തൃശൂര്‍ ജില്ലക്കാരായ ഇരുവരും തമ്മിലുള്ള സൗഹൃദവും വളരെ ആഴത്തിലുള്ളതാണ്. മിക്ക പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കുന്നത്.  റോഷന്റെ പിറന്നാള്‍ ആണ് ഇന്ന്. റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാണ്.

Priya Prakash Varrier's Birthday Post For Oru Adaar Love Co-Star Roshan Abdul Rahoof Is As Cute As Her Wink
 'എനിക്ക് ഏറ്റവും പ്രിയങ്കരനായ വ്യക്തിക്ക് ജന്മദിനാംശകള്‍. ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ല. കാരണം എല്ലാം നിനക്ക് അറിയാമല്ലോ. സര്‍വ ഐശ്വരങ്ങളും ഉണ്ടാകട്ടെ' -പ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടു. 

Latest News