VIDEO- വ അലൈക്കുമുസ്സലാം, വൈറലായി മാവേലിയുടെ സലാം മടക്കൽ

ദുബായ്- അസലാമു അലൈക്കും, വ അലൈക്കുമുസല്ലാം... വൈറലായി മാവേലിയുടെ സലാം മടക്കൽ. ലോകത്തുടനീളമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണത്തിനിടെ രസകരമായ ഒരു ദൃശ്യം വൈറലാകുകയാണ്. ഓണാഘോഷത്തിനിടെ മാവേലിയായി വേഷം കെട്ടിയ ഒരാൾ ആൾക്കൂട്ടത്തിനിടയിൽനിന്ന് അസലാമു അലൈക്കും എന്ന് പറയുമ്പോൾ വ അലൈക്കുമുസ്സലാം എന്ന് പ്രത്യഭിവാദ്യം ചെയ്യുന്ന മാവേലിയുടെ ദൃശ്യമാണ് വൈറലായത്.

മുസ്്‌ലിംകൾ പരസ്പരം കാണുമ്പോൾ അഭിവാദ്യം ചെയ്യുന്ന രീതിയിൽ മാവേലിയും അഭിവാദ്യം ചെയ്യുന്നതാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഓണാഘോഷം കൂടുതൽ വിഭാഗം ആളുകളിലേക്ക് ഇത്തവണ എത്തിയിട്ടുണ്ട്. മലയാളി മതവും വേഷവും മറന്നാണ് ഇക്കുറി ഓണം ആഘോഷിക്കുന്നത്.
 

Latest News