ദോഹ- ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന നാദാപുരം സ്വദേശി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് ഉമ്മത്തൂരില്‍ നിന്നുള്ള മുഹമ്മദ് ( 71 ) ആണ് മരിച്ചത്.
35 വര്‍ഷം ഖത്തറിലെ അല്‍ അസ്മഖ് സ്ട്രീറ്റില്‍ തന്റെ കഫറ്റീരിയ നടത്തിയിരുന്നു. ഭാര്യ കുഞ്ഞാമി, മക്കളായ മൊയ്തു, റഫീഖ് എന്നിവര്‍ ദോഹ നിവാസികളാണ് . അസീസ്, കദീജ, ജാസ്മിന്‍ എന്നിവരാണ് മറ്റ് മക്കള്‍.
പാറക്കടവ് ജുമാമസ്ജിദില്‍ ഖബറടക്കിയ പരേതന്റെ ആത്മാവിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ബുധനാഴ്ച ദോഹയില്‍ നടക്കും.






