ജിദ്ദ - വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ഇന്ത്യക്കാരെ സൗദിയിലെ പുതിയ ടൂറിസം മേഖലകള്‍ സന്ദര്‍ശിക്കാന്‍ ആകര്‍ഷകമായ പാക്കേജുകളൊരുക്കിയും സൗദി പൗരന്മാരെ മെഡിക്കല്‍ ടൂറിസമുള്‍പ്പെടെയുള്ള പരിപാടിയിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള വിപുലമായ പദ്ധതിക്ക് ട്രാവല്‍ രംഗത്ത് നീണ്ട പരിചയ സമ്പത്തുള്ള അക്ബര്‍ ട്രാവല്‍സ് ആന്റ് ടൂറിസം കമ്പനി രൂപം നല്‍കി.
അറേബ്യന്‍ ജേണീസ്, അല്‍നാസര്‍ കിച്ചണ്‍, അക്ബര്‍ സ്റ്റഡി ടൂര്‍ തുടങ്ങിയ ഏറ്റവും ആധുനികമായ ട്രാവല്‍ പദ്ധതിയാണ് അക്ബര്‍ ട്രാവല്‍സ് പ്രയോഗത്തില്‍ വരുത്തുകയെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇതിനായുള്ള പോര്‍ട്ടലുകളും മറ്റ് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും വികസിപ്പിച്ചു.
കോവിഡാനന്തരം ഇന്ത്യയിലേക്ക് - പ്രത്യേകിച്ച് കശ്മീരിലേക്കും കേരളത്തിലേക്കും - സൗദി വിനോദ സഞ്ചാരികള്‍ കൂടുതലായി പോകുന്നുണ്ടെന്നും അവരെ ഇവിടെ നിന്ന് പുറപ്പെടുന്നത് മുതല്‍ അതിഥി പരിചരണം നല്‍കി വിനോദ യാത്രകളും സൈറ്റുകളുടെ സന്ദര്‍ശനവും ഇന്ത്യന്‍ രുചിപ്പെരുമയുടെ മെനു വൈവിധ്യങ്ങളും നല്‍കി സംതൃപ്തിയോടെ തിരികെയെത്തിക്കും വരെയുള്ള ഫുള്‍ പാക്കേജുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അക്ബറിന് സാധിച്ചതായും ഡയരക്ടര്‍ ആഷിയാ അബ്ദുല്‍നാസര്‍, ഗ്ലോബല്‍ സെയില്‍സ് മേധാവി ഷാഹിദ് ഖാന്‍, ജിദ്ദ മാനേജര്‍ മുഹമ്മദ് സഈദ്, ഓണ്‍ലൈന്‍ സെയില്‍സ് ഹെഡ് എ. വി സമീര്‍, സിറ്റി സെന്റര്‍ ഓഫീസ് മാനേജര്‍ ഷബീര്‍ അഹമ്മദ്, സുഹൈര്‍ അഹമ്മദ്, അസ്ഹര്‍ ഖുറേഷി അജയ്കുമാര്‍ എന്നിവര്‍ അവകാശപ്പെട്ടു. സ്റ്റഡി ടൂറിനാവശ്യമായ നിര്‍ദേശങ്ങളും പാക്കേജുകളും വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള പദ്ധതിയും നടപ്പാക്കിത്തുടങ്ങി. സൗദി ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ജി.സി.സി രാജ്യങ്ങളിലെയും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലെയും പൗരന്മാരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയില്‍ കൂടുതല്‍ സൗദി യുവതീയുവാക്കള്‍ക്ക് അക്ബര്‍ ട്രാവല്‍സ് പരിശീലനം നല്‍കും. അമ്പത് ശതമാനം ജോലി സൗദി വനിതകള്‍ക്കായി നീക്കിവെക്കും.
അക്ബര്‍ബി ടു ബി പോര്‍ട്ടല്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും സബ് ഏജന്‍സികള്‍ക്കും നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോം
അക്ബര്‍ഓണ്‍ലൈന്‍ ട്രാവല്‍പോര്‍ട്ടല്‍അക്ബര്‍ഹജ് ആന്‍ഡ് ഉംറ, അല്‍നാസര്‍ കിച്ചന്‍ ഹാജിമാര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും രുചികരവും ആരോഗ്യകരവുമായ ഭക്ഷണം തയാര്‍ചെയ്തു നല്‍കുന്നു. കേരള ഭക്ഷണം അടക്കം എല്ലാ ഇന്ത്യന്‍ ഭക്ഷണവും കൂടാതെ ഇന്തോനേഷ്യന്‍, ബംഗ്ലാദേശ്, മലേഷ്യന്‍, അറബിക്, ഓറിയന്റല്‍ തുടങ്ങി എല്ലാ തരം ഫുഡും ഇത് വഴി ലഭ്യമാണ്. ഉംറ ട്രിപ് ഡോട്ട് കോം അക്ബറിന്റെ മറ്റൊരു പദ്ധതിയാണ്. സൗദി ഹജ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍പ്ലാഫോം . ഉംറ തീര്‍ഥാടകര്‍ക്ക് നേരിട്ടും, ഏജന്‍സികള്‍ വഴിയും ഉംറ പാക്കേജുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
കോവിഡ് കാലത്ത് അക്ബര്‍ ട്രാവല്‍സ് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. ജിദ്ദ മദീന റോഡില്‍ സിറ്റി സെന്റര്‍ സമുച്ചയത്തില്‍ നാളെ കാലത്ത് 9.30 ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. മുഹമ്മദ് ഷാഹിദ് ആലം അക്ബര്‍ ട്രാവല്‍സ് ആന്റ് ടൂറിസം കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സൗദിയിലെ ഏഴാമത്തെ ശാഖയാണിത്. റിയാദ്, ദമാം, അല്‍കോബാര്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്. ജിദ്ദ ഹംദാനിയയിലും മക്ക, മദീന, തബൂക്ക്, അബഹ, ജിസാന്‍ എന്നിവിടങ്ങളിലും ഉടനെ അക്ബര്‍ ട്രാവല്‍ ആന്റ്് ടൂറിസം കമ്പനി ഓഫീസുകള്‍ തുറക്കും. വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ന്യൂയോര്‍ക്ക്, റോം, ക്വലാലംപൂര്‍, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി നൂറ്റമ്പതിലേറെ ശാഖകളുള്ള അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ഗ്രൂപ്പാണ് അക്ബര്‍ ട്രാവല്‍സ് ആന്റ് ടൂറിസം കമ്പനിയുടെ മാതൃസ്ഥാപനമെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിശദമാക്കപ്പെട്ടു.
പടം
അക്ബര്‍ ട്രാവല്‍സ് ആന്റ് ടൂറിസം കമ്പനി ഡയരക്ടര്‍ ആഷിയാ അബ്ദുല്‍നാസര്‍, ഷാഹിദ് ഖാന്‍, ജിദ്ദ മാനേജര്‍ മുഹമ്മദ് സഈദ്, ഓണ്‍ലൈന്‍ സെയില്‍സ് ഹെഡ് എ.വി. സമീര്‍, ഷബീര്‍ അഹമ്മദ്, സുഹൈര്‍ അഹമ്മദ്, അസ്ഹര്‍ ഖുറേഷി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍