ബഹ്‌റൈനില്‍ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

മനാമ- മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി. കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടന്‍ ഹംസയുടെ മകന്‍ ഇസ്മായില്‍ (42) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.

15 വര്‍ഷമായി ബഹ്‌റൈനില്‍ കുക്കായി ജോലി ചെയ്യുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് ജോലിക്കിടെ കുഴഞ്ഞുവീണ്ത.  ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള  നടപടികള്‍ സ്വീകരിച്ചുവരുന്നു.ഭാര്യ: റസീന: മക്കള്‍: നിദ, നിദാല്‍, നിഹാദ്.

 

Latest News