നിക്ഷേപങ്ങളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍  പരിഗണിക്കണം-കെ.എ ബസ്സാം

ദോഹ-നിക്ഷേപങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ഭാഗമാകുമ്പോള്‍ പലിശ രഹിതവും ധാര്‍മിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കുന്നതുമായിരിക്കണമെന്ന് എത്തിക്കല്‍ ഇന്‍വെസ്‌റ്റേഴ്‌സ് ക്ലബ് ലീഡ് റിസോഴ്‌സ് പേഴ്‌സണ്‍ കെ,എ ബസ്സാം പറഞ്ഞു. ഫോക്കസ് ഖത്തര്‍ റയ്യാന്‍ ഡിവിഷന്‍ സംഘടിപ്പിച്ച 'യൂത്ത് സൈന്‍' ഡെലിഗേറ്റ്‌സ് മീറ്റില്‍ 'സാമ്പത്തിക സ്വാതന്ത്ര്യം പലിശ രഹിത നിക്ഷേപങ്ങളിലൂടെ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള നിരവധി പലിശ രഹിത നിക്ഷേപ സംരംഭങ്ങള്‍ അദ്ദേഹം പരിചയപ്പെടുത്തി. ഫോക്കസ് ഇന്റര്‍നാഷണല്‍ സിഇഒ ഷമീര്‍ വലിയവീട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. റസീല്‍ അധ്യക്ഷനായിരുന്നു. ഷനീജ് എടത്തനാട്ടുകര, സജീര്‍ പുനത്തില്‍, യൂസുഫ് കാപ്പാട്, ഡോ. റമീഷ്, ഷജീഹ് എടവണ്ണ, സബീഹ് എന്നിവര്‍ പ്രസംഗിച്ചു

Latest News