കോട്ടയം- നഗരത്തില്‍ കലക്ടറേറ്റിനു സമീപം കണ്ടത്തില്‍ റസിഡന്‍സി കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണു തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സിന്റെ ഏഴു യൂണിറ്റ് എത്തിയാണ് തീ അണച്ചത്. താഴത്തെ നിലയിലുള്ള പേലെസ് ഹൈപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായി കത്തിനശിച്ചു. മൂന്നാം നിലയില്‍ താമസിച്ച ലോഡ്ജിലെ ആള്‍ക്കാരെ വേഗത്തില്‍ ഒഴിപ്പിക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി. ഷോര്‍ട് സര്‍ക്യൂട്ട് ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങള്‍ കണക്കാക്കിവരുന്നു.