ദുബായ്- തന്റെ വീട്ടിലെ സഹായിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് 54 കാരന് 15 വര്‍ഷത്തെ തടവ്. യുവതിയെ തടങ്കലില്‍ വയ്ക്കുകയും ദുരുപയോഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് ദുബായ് അപ്പീല്‍ കോടതി 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
2019 ഒക്ടോബറില്‍ ഇരയായ പെണ്‍കുട്ടി പ്രതിക്കുവേണ്ടി ജോലി ചെയ്യാന്‍ തുടങ്ങിയെന്ന് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള രേഖകള്‍ പറയുന്നു. അഞ്ച് മാസത്തെ ജോലിക്ക് ശേഷം, അയാള്‍ അവളെ ആവര്‍ത്തിച്ച് ആക്രമിക്കാന്‍ തുടങ്ങി. യുവതി പൂര്‍ണ്ണമായും കുഴഞ്ഞുവീഴുന്നതുവരെ ശാരീരിക പീഡനം തുടര്‍ന്നു, തുടര്‍ന്ന് പ്രതി അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇരയെ തടങ്കലില്‍ വച്ചതിനും ഏകദേശം ആറു മാസത്തോളം ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതിനുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ ശിക്ഷ ചുമത്തിയിരിക്കുന്നത്. നേരത്തെ കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചെങ്കിലും പ്രതിയുടെ കുടുംബം നിയമപരമായ ദിയ നല്‍കിയതിനെത്തുടര്‍ന്ന് വധശിക്ഷ ഒഴിവാക്കി.