VIDEO മുണ്ടും ഷര്‍ട്ടും ധരിച്ച് ഭാവനയും കൂട്ടുകാരികളും, വൈറലായി റീല്‍

കൊച്ചി- നടി ഭാവനയും കൂട്ടികാരികളും ചേര്‍ന്നുള്ള റീല്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന നിസാം എന്നിവരാണ് വിഡിയോയില്‍ ഭാവനയ്‌ക്കൊപ്പമുള്ളത്. മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ചാണ് സംഘത്തിന്റെ ഡാന്‍സ്.
സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ 'ബാഗി ജീന്‍സും ഷോര്‍ട്‌സുമണിഞ്ഞ്' എന്ന ഗാനത്തിനാണ് താരസുന്ദരിമാര്‍ ചുവടുവെച്ചത്. മുണ്ട് മടക്കികുത്തി സ്‌റ്റൈലായി നടന്നുവരുന്നതും വീഡിയോയാല്‍ കാണാം.

'ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക' എന്ന രസകരമായ ക്യാപ്ഷനോടെയാണ് മൃദുല മുരളി  വിഡിയോ പങ്കുവെച്ചത്.  
ഷിബു ചക്രവര്‍ത്തി സംഗീത സംവിധാനം ചെയ്ത ഈ പാട്ട് ആലപിച്ചിരിക്കുന്നത് കൃഷ്ണചന്ദ്രന്‍, ലേഖ ആര്‍ നായര്‍, മനോ, സിന്ധു എന്നിവര്‍ ചേര്‍ന്നാണ്.

 

Latest News