യാത്രക്കാരില്ല, എയര്‍ ഇന്ത്യ മസ്‌കത്ത്-കണ്ണൂര്‍ സര്‍വീസ് നിര്‍ത്തുന്നു

മസ്‌കത്ത് - എയര്‍ ഇന്ത്യയുടെ മസ്‌കത്തില്‍നിന്നു കേരളത്തിലേക്കുള്ള ഏക സര്‍വീസായിരുന്ന കണ്ണൂര്‍ സര്‍വീസ് നിര്‍ത്തലാക്കുന്നു. ഹൈദരാബാദിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളും നിര്‍ത്തുകയാണ്. സെപ്റ്റംബര്‍ 11 നാണ് അവസാന സര്‍വീസ്. 12 മുതല്‍ മുംബൈയിലേക്കുള്ള സര്‍വീസുകള്‍ റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
നേരത്തെ കൊച്ചിയിലേക്കുണ്ടായിരുന്ന സര്‍വീസാണ് കണ്ണൂരിലേക്ക് മാറ്റിയത്. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ആയിരുന്നു സര്‍വീസുകള്‍.  യാത്രക്കാര്‍ കുറഞ്ഞതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്ന് കരുതുന്നു. ഇതിനിടെ എയര്‍ഇന്ത്യ എക്സ്പ്രസും ഗോ എയറും മസ്‌കത്തില്‍നിന്നു കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. ഇത് എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ കുറയാന്‍ കാരണമായി.

 

Latest News