സാലാല- ദുബായില്‍ നിന്ന് ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പില്‍ ഷിയാസ് ഉസ്മാന്‍ (34) ആണ് മരിച്ചത്. തുംറൈത്തിനും സലാലക്കും ഇടയില്‍ ജബലിലാണ് അപകടം.
വാഹനത്തിലുണ്ടായിരുന്നു മറ്റു കുടുംബാംഗങ്ങള്‍ സുരക്ഷിതരാണ്. ഭാര്യ തസ്‌നിം, മക്കള്‍ ഹൈഫ (4) ഹാദി(1) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.






