വാഹന വകുപ്പ് ഓഫീസില്‍ ക്രമക്കേട് വ്യാപകം, കൈക്കൂലി ഗൂഗിള്‍പേ വഴി

തിരുവനന്തപുരം-സംസ്ഥാനത്തെ മോട്ടര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട്. ഏജന്റുമാര്‍ കൈക്കൂലി നല്‍കാന്‍ ഗൂഗിള്‍ പേ അടക്കമുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന്
ഓപ്പറേഷന്‍ ജാസൂസ് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പരിവാഹന്‍ വഴി അപേക്ഷ നല്‍കിയാലും ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി പണം വാങ്ങുന്നുണ്ട്. പണം നല്‍കുന്നവരുടെ അപേക്ഷ തിരിച്ചറിയാന്‍ പ്രത്യേക അടയാളം നല്‍കും.

ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, െ്രെഡവിംഗ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. പരിശോധന റിപ്പോര്‍ട്ട് എസ്.പിമാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.

 

Latest News