Sorry, you need to enable JavaScript to visit this website.

മഞ്ജു വാര്യര്‍ അജിത്തിനോടൊപ്പം  ബൈക്കില്‍  ലഡാക്കിലേക്ക്  

തൃശൂര്‍- മലയാളികളുടെ പ്രിയ നായിക  മഞ്ജു വാര്യരുടെ  പുതിയ യാത്രാചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താരത്തിന്റെ ഒപ്പം ലഡാക്ക് യാത്രയില്‍ ഉണ്ടായിരുന്നത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ തല അജിത്തായിരുന്നു. ഇതാണ് ഫാന്‍സിനെ ആവേശത്തിലാക്കിയത്. മഞ്ജു തന്നെയാണ് യാത്രയുടെ ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത്ത് ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ അജിത്തും സംഘവുമായി നടത്തിയ ഒരു ബൈക്ക് യാത്രയുടെ ചിത്രങ്ങളാണിവ.
'ഞങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ റൈഡര്‍ അജിത് കുമാര്‍ സാറിന് വലിയ നന്ദി! ഒരു സഞ്ചാരി ആയതില്‍, ഫോര്‍ വീലറില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തില്‍ ടൂര്‍ നടത്തുന്നത്. എന്നെ ഈ ബൈക്ക് യാത്രക്കാരുടെ ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിച്ചതിന് അഡ്വഞ്ചര്‍ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി '. എന്ന് ചിത്രങ്ങളുടെ താഴെ മഞ്ജു കുറിച്ചു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 
 

Latest News