ബംഗളൂരു- കര്‍ണാടകയില്‍ അംഗന്‍വാടിയില്‍ ടീച്ചര്‍ മൂന്നു വയസ്സുകാരന്റെ സ്വകാര്യഭാഗം തീപ്പെട്ടി ഉരച്ച് പൊളിച്ചു. തുംകൂര്‍ ജില്ലയിലെ അന്‍ഗന്‍വാടി ഡേ കെയര്‍ സെന്ററിലാണ് അടിവസ്ത്രത്തില്‍ മൂത്രം ഒഴിച്ച കുട്ടിയെ ശിക്ഷിച്ചത്. ടീച്ചറും സഹായിയും ചേര്‍ന്ന് നടത്തിയ ക്രൂരത ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പുറത്തറിയുകയായിരുന്നു. നിയമനടപടി ഭയന്ന ടീച്ചര്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മാപ്പെഴുതി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് കുട്ടിയോട് ക്രൂരത കാണിച്ചതെന്ന് പോലീസ് പറഞ്ഞു.






