Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തര്‍ ലോകകപ്പിനായി മീഡിയ പോര്‍ട്ടല്‍ ആരംഭിച്ചു

ദോഹ- ഫിഫ 2022 ലോകകപ്പ് ഖത്തറിനായി  മീഡിയ പോര്‍ട്ടല്‍ ആരംഭിച്ചു. ലോകകപ്പില്‍ പങ്കെടുക്കുന്ന മാധ്യമങ്ങള്‍ക്കും പ്രക്ഷേപകര്‍ക്കും ആതിഥേയ രാജ്യം സമാഹരിച്ച വിവിധ വിഭവങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഖത്തര്‍ മീഡിയ പോര്‍ട്ടല്‍ ടൂര്‍ണമെന്റ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ്   ആരംഭിച്ചത്. ലോകമെമ്പാടുമുള്ള  മാധ്യമ പ്രവര്‍ത്തകര്‍ക്കുമം ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ലോകകപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളുമറിയാന്‍    മീഡിയ പോര്‍ട്ടല്‍ സഹായകമാകും.  

വ്യാഴാഴ്ച ആരംഭിച്ച പുതിയ വെബ്‌സൈറ്റ്  media.qatar2022  സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, സര്‍ക്കാര്‍ വക്താക്കള്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ക്കുളള അപേക്ഷകള്‍, സ്റ്റുഡിയോ ബുക്കിംഗുകള്‍, മീഡിയ ടൂറുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ സുഗമമാക്കും.
 
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ മാധ്യമങ്ങള്‍ക്കും പ്രക്ഷേപണ പ്രതിനിധികള്‍ക്കും ആതിഥേയ രാജ്യഅക്രഡിറ്റഡ് മീഡിയയും ഫിഫഅക്രഡിറ്റഡ് മീഡിയയും ഉള്‍പ്പടെ ചിത്രീകരണ/ഫോട്ടോഗ്രഫി പെര്‍മിറ്റുകള്‍ക്കും പോര്‍ട്ടല്‍ ഒരു ഏകജാലക സൗകര്യം നല്‍കും. നോണ്‍ഫിഫ അക്രഡിറ്റഡ് മീഡിയക്കുള്ള ഹോസ്റ്റ് കണ്‍ട്രി മീഡിയ അക്രഡിറ്റേഷനും പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടാതെ ഡ്രോണുകള്‍ ഒഴികെയുള്ള ഉപകരണങ്ങളുടെ ക്ലിയറന്‍സ് നടപടിക്രമങ്ങളുടെ സൗകര്യവും പോര്‍ട്ടലിലുണ്ട്.

മീഡിയ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഖത്തറിന്റെ ആതിഥേയ രാജ്യ വീഡിയോ, ഫോട്ടോഗ്രാഫി ആര്‍ക്കൈവ് എന്നിവയിലേക്ക് ആക്‌സസ് അനുവദിക്കും. ഇത് ഖത്തറിലെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മാധ്യമങ്ങള്‍ക്കും പ്രക്ഷേപണ പ്രതിനിധികള്‍ക്കും യാത്ര ചെയ്യാത്തവര്‍ക്കും ടൂര്‍ണമെന്റ് വിദൂരമായി കവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ ഒരു ഉള്ളടക്ക ഉറവിടമാക്കി മാറ്റും.

 

 

Latest News