ദുബായ്- യു.എ.ഇയിലെ സ്‌കൂളുകള്‍ക്ക് 1400 ബസുകള്‍ ഒരുമിച്ച് വിറ്റ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലന്‍ഡ്. യുഎഇയിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് സൊലൂഷന്‍സും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടുമാണ് ബസുകള്‍ വാങ്ങിയത്. ഒരു ബസിന് 2 ലക്ഷം ദിര്‍ഹമാണ് വില (43.30 ലക്ഷം രൂപ). മൊത്തം 400 കോടി രൂപയുടെ ഇടപാടാണ് നടന്നത്.
റാസല്‍ഖൈമയില്‍ അശോക് ലെയ്ലന്‍ഡിന്റെ നിര്‍മാണ യൂണിറ്റിലാണ് മുഴുവന്‍ ബസുകളും നിര്‍മിച്ചത്. നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കളുടെ 55 ശതമാനവും യു.എ.ഇയില്‍ നിന്നു തന്നെ വാങ്ങിയതാണ്, ബാക്കി മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്ന് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. ഇന്ത്യയിലും യു.കെയിലും വിപണിയിലിറക്കിയ ഇലക്ട്രിക് ബസുകള്‍ വൈകാതെ ഗള്‍ഫ് രാജ്യങ്ങളിലും അവതരിപ്പിക്കും.