വരാപ്പുഴ കസ്റ്റഡി മരണം: കൂടുതല്‍ പോലീസുകാരെ ചോദ്യം ചെയ്യുന്നു

കൊച്ചി- വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം വരാപ്പുഴ പോലീസ് സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ ജയാനന്ദനെ ആലുവ പോലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്തു.
വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ എസ്.ഐ ആയിരുന്ന ജി.എസ്. ദീപക്കിനെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ്  കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള തീരുമാനം. വരാപ്പുഴ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. 
കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ തന്നെയാണ് ശ്രീജിത്തിനെ കസ്റ്റിഡിയിലെടുത്തതെന്ന് ഉറപ്പിക്കാനാണിത്. 


 

Latest News