Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

സിനിമാ താരങ്ങൾ ഉദ്ഘാടനത്തിന്  പോയാൽ പെട്ടത് തന്നെ-മീര നന്ദൻ 

അബുദാബി- ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ താൻ നേരിട്ട ദുരനുഭവം മീര തുറന്നുപറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കോഴിക്കോട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനു എത്തിയപ്പോൾ നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. ഉദ്ഘാടനത്തിനായി എത്തിയപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങാൻ താൻ ഏറെ കഷ്ടപ്പെട്ടെന്ന് മീര പറയുന്നു. വാഹനത്തിനു ചുറ്റും ആളുകൾ തിക്കും തിരക്കും കൂട്ടി നിൽക്കുകയായിരുന്നു.
കാറിൽ നിന്നും ഇറങ്ങുമ്പോൾ ആളുകൾ തള്ളിയതോടെ കാലിലെ ഒരു ചെരുപ്പ് പോയി. കാലിൽ ഒരു ചെരുപ്പ് മാത്രമായി. അങ്ങനെ ഒരു തരത്തിൽ ഞങ്ങൾ ജ്വല്ലറിയുടെ ഉള്ളിൽ കയറി. എന്നാൽ തള്ളിനിടെ കൂടെയുണ്ടായിരുന്ന ആർട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രയും തിരക്ക് ആയിരുന്നു. ഇതോടെ ഞാൻ ഉദ്ഘാടനത്തിന് സാരിയുടുത്ത് പോകാറില്ല എന്നും മീര പറഞ്ഞത്.
ഉദ്ഘാടനമൊക്കെ കഴിഞ്ഞു വരുമ്പോൾ നമ്മുടെ കാർ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും നമ്മളെ തള്ളുകയാണ്. അപ്പോൾ ഒരാൾ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സൽവാർ വലിച്ചു കീറി. സൽവാർ മുഴുവൻ കീറിപോയി. ഓടി ഞാൻ പൊലീസ് ജീപ്പിൽ കയറി. അന്ന് ആദ്യമായിട്ട് ഞാൻ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു എ്ന്നും മീര പറയുന്നു.
 

Latest News