പന്തല്ലൂരില്‍ ഉരുള്‍പൊട്ടി; റബര്‍ തോട്ടം  ഒലിച്ചുപോയി; ഗതാഗത തടസം

മലപ്പുറം- ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉരുള്‍പൊട്ടിയത്. ഒരേക്കര്‍ റബര്‍ ഉള്‍പ്പെട്ട കൃഷി ഭൂമി നശിച്ചു. ഉരുള്‍പൊട്ടി കല്ലും മണ്ണും മറ്റും വീണു റോഡ് മൂടിയ നിലയിലാണ്. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു. ജില്ലയില്‍ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും കനത്ത മഴയായിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. 
അതിനിടെ കനത്ത മഴ തുടങ്ങിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു.  വലിയ ദുരന്തമാണ് ഒഴിവായത്. 
 

Latest News