ബ്രസീൽ ഫുട്‌ബോൾ താരങ്ങൾ റിയാദിൽ

റിയാദ് - റിയാദ് ഹോം കമിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായ റിട്ടേൺ ഓഫ് ദി സ്റ്റാർസ് മാച്ചിൽ പങ്കെടുക്കാൻ ലോക പ്രശസ്ത ബ്രസീൽ ഫുട്‌ബോൾ താരങ്ങൾ റിയാദിലെത്തി. മുൻ ബാഴ്‌സലോണ താരം റൊണാൾഡീഞ്ഞോ, മുൻ മിലാൻ താരം റിക്കാർഡോ കാക്ക, വിരമിച്ച താരം റോബർട്ടോ കാർലോസ് എന്നിവർ റിയാദിലെത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. റിയാദ് ഹോം കമിംഗ് ഫെസ്റ്റിവൽ നഗരിയിലേക്ക് എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ രാത്രി പന്ത്രണ്ടു വരെ സന്ദർശകർക്ക് പ്രവേശനം നൽകുന്നു. വാരാന്ത്യത്തിൽ പുലർച്ചെ ഒരു മണി വരെ പ്രവേശനം നൽകും. 20 റിയാലാണ് പ്രവേശന ടിക്കറ്റ് നിരക്ക്. സൗദിയിൽ ആദ്യമായാണ് ലോക പ്രശസ്ത ഫുട്‌ബോൾ താരങ്ങൾ അണിനിരക്കുന്ന റിട്ടേൺ ഓഫ് ദി സ്റ്റാർസ് മാച്ച് നടക്കുന്നത്. ബോളിവാർഡ് റിയാദ് സിറ്റിക്കു സമീപം കഴിഞ്ഞ മാസം 23 ന് ആരംഭിച്ച റിയാദ് ഹോം കമിംഗ് ഫെസ്റ്റിവൽ ഈ മാസം അഞ്ചു വരെ നീണ്ടുനിൽക്കും. 

 

 

Latest News