ജിദ്ദ-അധ്യാപികയും എഴുത്തുകാരിയുമായ സക്കീന ഓമശ്ശേരിയുടെ മാതാവ് തൈക്കണ്ടി ആയിശ (65) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ടി. കെ ആലി ഹാജിയുടെ ഭാര്യയാണ്. മറ്റു മക്കള്‍: കമ്മുക്കുട്ടി ഹാജി, റംല, ലത്തീഫ്, നജുമുദ്ധീന്‍, ഷമീറ, ജസ്‌ന. മരുമക്കള്‍: റംല, സുഹ്‌റ, സിയ.






