ചികിത്സക്കായി നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി നിര്യാതനായി

ദോഹ-ഖത്തര്‍ പ്രവാസിയായ കോഴിക്കോട് പയ്യോളി സ്വദേശി നാട്ടില്‍ നിര്യാതനായി.മലയില്‍ അസൈനാറുടെയും നഫീസയുടെ മകന്‍ ഷാഹിര്‍ ഹസന്‍ മലയില്‍(36 ) ആണ് മരിച്ചത്.
ഖത്തറിലെ ഇന്റര്‍ടെക് ഗ്രൂപ്പ് ട്രേഡിങ്ങ് ഡിവിഷന്‍ പ്രോഡക്റ്റ് മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. 2019 ഫെബ്രുവരിയില്‍ ഖത്തറില്‍ ജോലി ചെയ്തു വരുന്ന സമയത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും തുടര്‍ന്നുള്ള പരിശോധനയുടെ അടിസ്ഥാത്തില്‍ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തുകയുമായിരുന്നു. നാട്ടില്‍ പോയി ട്യൂമര്‍ നീക്കം ചെയ്യുകയും പിന്നീട് അസുഖം ഭേദമായതിനെ തുടര്‍ന്ന് ഖത്തറില്‍ തിരിച്ചെത്തുകയും ജോലിയില്‍ തുടരുകയും ചെയ്യുകയായിരുന്നു. എന്നാല്‍ 2022 ഫെബ്രുവരിയില്‍ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടില്‍ വിദഗ്ധ ചികിത്സ തേടുകയും ചെയ്തിരുന്നു. വീണ്ടും ബ്രെയിനില്‍ വളര്‍ന്ന ട്യൂമര്‍ നീക്കം ചെയ്യാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന്  ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് സി.എച്ച് ് പാലിയേറ്റീവ് സെന്ററിലായിരുന്നു. അവിടെ വെച്ച് വ്യാഴം പുലര്‍ച്ചെയാണ് മരിച്ചത്.
അന്‍സിയ റസാഖാണ് ഭാര്യ.
മുഹമ്മദ് ഷാഹിര്‍ ഹസന്‍ (5 വയസ്സ് ) അഹമ്മദ് ഷാഹിര്‍ ഹസന്‍ (3 വയസ്സ് ) എന്നിവര്‍ മക്കളാണ് . ഷംസീര്‍ ഹസന്‍ , ഷാനിദ് ഹസന്‍(ഖത്തര്‍ ) സഹോദരന്മാരും ഫാത്തിമ ഹസന്‍ (ബഹ്‌റൈന്‍ ) സഹോദരിയുമാണ് . താഹ നന്തി സഹോദരി ഭര്‍ത്താവാണ്

 

Latest News