Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെട്രിമാരന്‍ ചിത്രത്തില്‍ പുതിയ ഗെറ്റപ്പില്‍ വിജയ് സേതുപതി

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈയില്‍ പുതിയ ഗെറ്റപ്പില്‍ വിജയ് സേതുപതി. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഒരു പുതിയ അപ്‌ഡേറ്റും ഇന്ന് പുറത്തെത്തി. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ്  വിതരണം എന്നതാണത്. ഈ പ്രഖ്യാപനം സംബന്ധിച്ച് പുതുതായി പുറത്തിറക്കിയ പോസ്റ്ററില്‍ വിജയ് സേതുപതിയുടെ കഥാപാത്രമുണ്ട്. അഭിനേതാക്കളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാറുള്ള വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി എങ്ങനെയുണ്ടാവും എന്ന് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.
അഭിനേതാവ് എന്ന നിലയില്‍ വിജയ് സേതുപതിയുടെ താരമൂല്യം മുകളിലേക്കാണ്. കമല്‍ ഹാസന്‍ നായകനായ വിക്രത്തിന്റെ മികവുകളിലൊന്ന് ഫഹദ് ഫാസിലിന്റെയും വിജയ് സേതുപതിയുടെയും കഥാപാത്രങ്ങളും പ്രകടനങ്ങളുമായിരുന്നു. വിജയ് സേതുപതിക്ക് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയുടെ പ്രതിഫലനമായിരുന്നു ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ അദ്ദേഹത്തിന് ലഭിച്ച വേഷം. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ 21 കോടിയാണ് വിജയ് സേതുപതി പ്രതിഫലമായി ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

Latest News