ത്രിദിന സന്ദര്‍ശനത്തിന് വിദേശമന്ത്രി യു.എ.ഇയില്‍

അബുദാബി- മൂന്ന് ദിവസത്തെ ഔദ്യോഗിക യു.എ.ഇ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ അബുദാബിയിലെത്തി. പതിനാലാമത് ഇന്ത്യ - യു.എ.ഇ ജോയിന്റ് കമ്മീഷന്‍ യോഗത്തിലും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായുള്ള മൂന്നാം ഇന്ത്യ-യു.എ.ഇ സ്ട്രാറ്റജിക് ഡയലോഗിലും അദ്ദേഹം പങ്കെടുക്കും.

ബുധനാഴ്ച അബുദാബിയിലെത്തിയ ഡോ. എസ് ജയ്ശങ്കറിനെ, യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് അല്‍ ബലൂകി സ്വീകരിച്ചു. യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനുമായി എസ്. ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്ര നിര്‍മാണത്തിന്റെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

 

Latest News