VIDEO ഉയ്യെന്റപ്പാ ...'മൈ നെയിം ഈസ് അഴകന്‍' ഗാനം ഇറങ്ങി

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ബാനറില്‍ സമദ് ട്രൂത്തിന്റെ നിര്‍മ്മാണത്തില്‍ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി എന്റെര്‍റ്റൈനെര്‍ 'മൈ നെയിം ഈസ് അഴകന്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ദിവസങ്ങള്‍ക്കു മുന്നേ പുറത്തുവന്ന സിനിമയുടെ ടീസറിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ടീസറിന് ഇതിനോടകം 14 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.

ദി പ്രീസ്റ്റ്, ഭീഷ്മപര്‍വ്വം, സിബിഐ 5, കാവല്‍, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായെത്തുന്ന 'മൈ നെയിം ഈസ് അഴകന്‍' സെപ്റ്റംബറില്‍ തിയേറ്ററുകളിലേക്കെത്തും.

ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകനില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരു പിടി നല്ല കലാകാരന്മാര്‍ അണിനിരക്കുന്നുണ്ട്

നിരവധി കോമഡി ഷോകളിലും സിനിമകളില്‍ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അരീബ് റഹ്മാന്‍ എന്നിവരാണ്. പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്.

ഗോള്‍ഡ്, റോര്‍ഷാച്ച്, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങള്‍.

 

Latest News