സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു, പോലീസുകാരിയെ മര്‍ദ്ദിച്ചു:  പരാക്രമങ്ങള്‍ക്കൊടുവുല്‍  ബുള്ളറ്റ് റാണി അറസ്റ്റില്‍

ലഖ്‌നൗ- സ്‌കൂട്ടറില്‍ കാറിടിപ്പിക്കുകയും പിന്നാലെ വനിതാ പോലീസ് കൊണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന കേസില്‍ വ്‌ളോഗറായ യുവതി അറസ്റ്റില്‍. ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ വനിതാ കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്‌കൂട്ടറിലിടിച്ചത്. അപകടത്തിന് പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങിയ ശിവാംഗി കോണ്‍സ്റ്റബിളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജ്യോതി  ശര്‍മ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും പോലീസെത്തി ശിവാംഗിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.സാമൂഹികമാധ്യമങ്ങളില്‍ ബുള്ളറ്റ് റാണിയെന്ന പേരിലറിയപ്പെടുന്ന ശിവാംഗിക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചതിന് യുവതിക്കെതിരെ നേരത്തെ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഹനാപകടക്കേസില്‍ വ്‌ളോഗര്‍ പോലീസിന്റെ പിടിയിലായത്‌
 

Latest News