ഖത്തര്‍ ലോകകപ്പിനു വരുന്നവര്‍ക്ക് യു.എ.ഇയിലും മള്‍ട്ടിപ്പില്‍ എന്‍ട്രി വിസ

ദോഹ- നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിനെത്താന്‍  ഹയ്യ കാര്‍ഡ് സ്വന്തമാക്കിയവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയനുവദിക്കുമെന്ന്  യു.എ.ഇ.

വിസ അപേക്ഷകള്‍ നവംബര്‍ ഒന്നു മുതല്‍ സ്വീകരിക്കും.100 ദിര്‍ഹം വിലയുള്ള വിസ, ഇഷ്യൂ ചെയ്ത തീയതി മുതല്‍ 90 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും, കൂടാതെ 90 ദിവസത്തേക്ക് നീട്ടുകയും ചെയ്യാം.

യു.എ.ഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം എമിറേറ്റ്‌സില്‍ വരാം.

നേരത്തെ, ഖത്തറില്‍ ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഹയ്യ കാര്‍ഡുള്ളവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കാന്‍ സൗകര്യമൊരുക്കിക്കൊണ്ട് സൗദി അറേബ്യ സമാന പ്രഖ്യാപനം നടത്തിയിരുന്നു. വിസ അനുവദിക്കുന്നവര്‍ക്ക് സൗദി അറേബ്യയില്‍ 60 ദിവസം വരെ തങ്ങാം.

 

Latest News