Sorry, you need to enable JavaScript to visit this website.

മോഹന്‍ലാലിന്റെ കാറുകളുടെ ആകെ മൂല്യം 20 കോടി, സ്വത്തുവിവരം അറിയാമോ...

മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാലിന് എത്ര കാറുകളുണ്ടെന്നറിയാമോ.. അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഫിലിമി ഫോക്കസ്. കാറുകള്‍ മുതല്‍ കൃഷി സ്ഥലം വരെ വെറൈറ്റി ആണ് അദ്ദേഹത്തിന്റെ പ്രത്യേകത.
മോളിവുഡ് മീഡിയകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 313 കോടിയാണ് മോഹന്‍ലാലിന്റെ നിലവിലെ ആകെ അസ്തി. അഭിനേതാവ്, നിര്‍മ്മാതാവ്, വിതരണക്കാരന്‍,അവതാരകന്‍,സംരംഭകന്‍ എന്നീ നിലയിലാണ് അദ്ദേഹത്തിന്‍െ വരുമാനത്തിന്റെ ഭൂരിഭാഗവും എന്ന് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഫിലിമി ഫോക്കസ് ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയില്‍ ഒരു ലക്ഷുറി വീടും, വില്ലകളും ഗസ്റ്റ് ഹൗസുകളും അദ്ദേഹത്തിനുണ്ട്. പുറമെ കൊച്ചിയില്‍ തന്നെ 50 ഏക്കറോളം വരുന്ന കൃഷിത്തോട്ടവും അദ്ദേഹത്തിനുണ്ട്. കേരളത്തിലെ മാത്രം സ്വത്ത് വിവര കണക്കുകള്‍. ഇത് കൂടാതെ ചെന്നൈയിലും ഇദ്ദേഹത്തിന് ഫ്‌ളാറ്റുകളുണ്ട്.

ആകെ 20 കോടിയോളം രൂപയുടെ കാറുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. ഇതില്‍ മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, മെഴ്‌സിഡസ്  ബെന്‍സ് ജിഎല്‍ 350 സിഡിഐ, ടൊയോട്ട ഇന്നോവ, ടൊയോട്ട വെല്‍ഫയര്‍, ഒജെസ് കോച്ച്, കാരവാനുകള്‍ എന്നിവയുണ്ട്.

അവസാനം ലഭിച്ച കണക്ക് പ്രകാരം 8 കോടി രൂപയാണ് അദ്ദേഹം ഒരു സിനിമക്ക് വാങ്ങുന്നത്. മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇത് 3 കോടിയാണ്.

 

 

Latest News