മലയാളി ദമ്പതികള്‍ മസ്‌കത്തില്‍ മരിച്ച നിലയില്‍

മസ്‌കത്ത് - തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ മസ്‌കത്തിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണു സംഭവം. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബിവി എന്നിവരാണു മരിച്ചത്.

റൂവിയിലെ പ്രമുഖ ഹോട്ടലിനു സമീപത്തു കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം കാരണം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

 

Latest News