നിക്കി ഗല്‍റാണി  വിവാഹത്തിന്റെ നൂറാം ദിവസം  ആഘോഷിക്കുന്നത് പാരിസില്‍  

പാരിസ്- മലയാളത്തിന് പ്രിയങ്കരിയായ അന്യഭാഷാ നടിയാണ് നിക്കി ഗില്‍റാണി. സമൂഹമാധ്യമത്തില്‍ സജീവമായ നടി തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഭര്‍ത്താവ് ആദിക്കൊപ്പം നടത്തിയ യാത്രകളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോള്‍ വിവാഹത്തിന്റെ 100 ദിവസം ആഘോഷിക്കാന്‍ പ്രണയത്തിന്റെ നഗരമായ പാരിസിലാണ് നിക്കിയും ആദിയും. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും നടന്‍ ആദിയും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളിയുടെ '1983' എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി. മലയാളത്തില്‍ ധമാക്ക എന്ന സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.
 

Latest News