മനാമ- ബഹ്‌റൈനില്‍ കോളേജ് ഫീസും മറ്റു ചെലവിനുള്ള തുകയും നല്‍കാത്ത പിതാവിനെ കോടതി കയറ്റി മകള്‍. മാതാവുമായി വേര്‍പിരിഞ്ഞ പിതാവ് തന്നെയും സഹോദരനേയും ദുരിതത്തിലാക്കിയിരിക്കയാണെന്നാണ് പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചത്. സാമ്പത്തിക ബാധ്യതകള്‍ കാരണം മാതാവിന് തന്റെ കോളേജ് ഫീസ് അടക്കാനാവുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞുവെന്ന് അസാധാരണ കേസ് ചൂണ്ടിക്കാട്ടി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിയുടെ മാതാവുമായി വേര്‍പിരിഞ്ഞ ശേഷമാണ് പിതാവ് ഫീസ് അടക്കുന്നത് നിര്‍ത്തിയതെന്ന് പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു.
പ്രതിമാസം 50 ദിനാര്‍ വീതം പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി പിതാവിനോട് ഉത്തരവിട്ടു. കോളേജ് വിദ്യാര്‍ഥിനി ആയതിനാല്‍ പോക്കറ്റ് മണിക്ക് അവകാശമുണ്ടെന്നും അതു കൊണ്ടാണ് ഓരോ മാസവും അലവന്‍സ് നല്‍കണമെന്ന് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.