ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ശേഖരം പിടിച്ചു

ദോഹ- ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി. ഹമദ് തുറമുഖത്തെ കസ്റ്റംസ് വകുപ്പിനെ പ്രതിനിധീകരിക്കുന്ന മാരിടൈം കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനാണ് കിച്ചണ്‍ ഉപകരണങ്ങളുടെ കണ്‍സെയിന്‍മെന്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 696.74 കിലോഗ്രാമാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

 

Tags

Latest News