Sorry, you need to enable JavaScript to visit this website.

ദുബായില്‍ മലയാളി ഐഫോണ്‍ കള്ളനു പറ്റിയ അമളി

ദുബായ്- യു.എ.ഇയില്‍ ഐഫോണ്‍ മോഷ്ടിച്ച മലയാളി യുവാവിന് പറ്റിയ അമളി വിശദീകരിക്കുകയാണ് ഫേസ് ബുക്ക് പോസ്റ്റില്‍ ബശീര്‍ കാഞ്ഞങ്ങാട്.
പോസ്റ്റ് വായിക്കാം

കുറ്റവാളി എത്ര സമര്‍ത്ഥനെങ്കിലും ഒരു തെളിവെങ്കിലും അവശേഷിച്ചിരിക്കും ...!
 ഇന്ന് ദുബായ് കറാമയിലെ അല്‍ അത്താര്‍ ഷോപ്പിംഗ് മാളില്‍ വെച്ച് നടന്ന ഒരു സംഭവവമാണ് ഈ തലക്കെട്ടിന് ആധാരം .
  മലയാളിയായ ഒരു യുവാവ് ഉച്ചയ്ക്ക് 12  മണിക്ക് കറാമയിലെ ഷോപ്പിംഗ് മാളിലുള്ള മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ വാങ്ങാനെത്തുന്നു . യുവാവ് ഐ ഫോണ്‍ പരിശോധിച്ച് കൊണ്ടിരിക്കേ മുമ്പ് വന്ന് പരിചയമുള്ള മുഖവും  മലയാളിയായത് കൊണ്ടും സെയില്‍സ്‌മേന്‍ അടുത്ത കടക്കാരനോട് പറഞ്ഞ് വാഷ് റൂമിലേക്ക് പോയി . തിരിച്ചു വന്നപ്പോള്‍ യുവാവില്ല . കടക്കാരനോട് ചോദിച്ചപ്പോള്‍ അവന്‍ വാഷ്‌റൂമില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞൂ . വാഷ്‌റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ അകത്ത് ഒരാളുണ്ട് . കുറച്ച് കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് യുവാവല്ല അകത്തുള്ളതെന്ന് മനസ്സിലായത് .
          പരിഭ്രാന്തിയില്‍ സെയില്‍സ്മാന്‍ നില്‍ക്കുമ്പോഴാണ് അടുത്ത കടക്കാരന്‍ കാര്യമെന്തെന്ന് അന്വേഷിച്ചത് . മൊബൈലും കൊണ്ട് അവന്‍ കടന്നു കളഞ്ഞെന്ന് പറഞ്ഞു . ഉടന്‍ തന്നെ പോലീസിനെ വിളിച്ചു . അപ്പോഴാണ് അടുത്ത കടക്കാരന്‍ പറഞ്ഞത് അവന്‍ എന്നോട് സ്മാര്‍ട്ട് വാച്ച് ചോദിച്ചിരുന്നു ഇപ്പോള്‍ സ്‌റ്റോക്കില്ലായെന്ന് പറഞ്ഞപ്പോള്‍ യുവാവ് തന്നെ അവന്റെ മൊബൈല്‍ നമ്പറും പേരും നല്‍കി വന്നാല്‍ ഇതില്‍ വിളിക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചിരുന്നു . അപ്പോഴേക്കും പോലീസ് വന്ന് മാളിലെ സി സി ടിവി പരിശോധിക്കാന്‍ തുടങ്ങി .
     ആ സമയത്ത് കടക്കാര്‍ ആ നമ്പറില്‍ വിളിച്ചപ്പോള്‍ അവന്‍ ബ്ലോക്ക് ചെയ്തു . നമ്പര്‍ സേവ് ചെയ്തത് കൊണ്ട് വാട്‌സ് അപ്പില്‍ നിന്ന് അവന്റെ പ്രൊഫൈല്‍ ഫോട്ടോ കിട്ടി  . പേര് വെച്ച് എഫ് ബി യില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ അവന്റെ എഫ് ബി എക്കൗണ്ട് ലഭിച്ചതിനുസരിച്ച് അതില്‍ നിന്ന് അവന്റെ കൂട്ടുകാരന്റെ മൊബൈല്‍ നമ്പര്‍ ലഭിച്ചു . കാര്യങ്ങള്‍ കൂട്ടുകാരനോട്  പറഞ്ഞപ്പോള്‍ നാളെ അവന്‍ നാട്ടിലേക്ക് പോവുകയാണ് ഒന്നും ചെയ്യരുതെന്ന് പറഞ്ഞു . പെട്ടെന്ന് വന്നില്ലെങ്കില്‍ നാട്ടിലേക്ക് പോവാന്‍ കഴിയില്ലയെന്ന് പറഞ്ഞപ്പോള്‍ രണ്ട് കൂട്ടുകാരുടെ കൂടെ യുവാവ് മോഷ്ടിച്ച മൊബൈലുമായി ഷോപ്പിലേക്ക് വന്നു .
        പിന്നീട് പോലീസ് റഫ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി അവിടെയാണ് ഇപ്പോള്‍ ഉള്ളത് . കേസാക്കുകയാണെങ്കില്‍ ഡി പോര്‍ട്ട് ചെയ്ത് വിടാമെന്ന് പറഞ്ഞു . മലയാളിയും കൂടാതെ ചെറുപ്പക്കാരനുമായത് കൊണ്ട് കടക്കാര്‍ കേസ് ഒഴിവാക്കി .
     മലയാളികളായ എല്ലാവരോടുമുള്ള എന്റെയൊരു അഭ്യര്‍ത്ഥന . നമുക്ക് ജോലിയുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല ഇത്തരം കുറ്റ കൃത്യത്തില്‍ ഏര്‍പ്പെട്ട് ജോലി പോയാല്‍ പിന്നീട് ഒരു ജോലി ലഭിക്കുക അസാധ്യമാണ് . ആയിരക്കണക്കിന് മലയാളികള്‍ തന്നെ ജോലി ലഭിക്കാതെ രണ്ടും മൂന്നും പ്രാവശ്യം വിസിറ്റിങ്ങ് പുതുക്കി കൊണ്ടിരിക്കുന്നുണ്ട് .
    ഷോപ്പിംഗ് മാളിന് പുറമേ പലയിടത്തും സി സി ടിവി യുള്ളത് കൊണ്ട് മോഷ്ടിച്ച് കടന്ന് കളയുക അസാധ്യമാണ് മാത്രമല്ലാ നാട്ടിലെപ്പോലെ കൊലപാതകം ചെയ്താല്‍ പോലും പുഷ്പം പോലെ ഇറക്കി കൊണ്ട് വരുന്ന രാഷ്ട്രീയക്കാരെ പോലെയുള്ളവര്‍ക്ക് ഇവിടെ ഒരു പ്രാധാന്യമില്ലതാനും .

 

Latest News