ചിത്രദുര്‍ഗ- ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടകയിലെ മുരുഗ മഠാധിപതി ഡോ.ശിവമൂര്‍ത്തി മുരുഗ ശരണരു അറസ്റ്റിലായി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ചിത്രദുര്ഗയിലെത്തിക്കുമെന്ന് പോലീസ് പറഞ്ഞു.
വര്‍ഷങ്ങളായി മഠാധിപതി തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും നാലു പേര് ഇതിന് മഠാധിപതിയെ സഹായിച്ചുവെന്നുമാണ് രണ്ട് പെണ്‍കുട്ടികള്‍ പോലീസില്‍ നല്കിയ പരാതി. മഠത്തിന്റെ കീഴിലുള്ള ഹോസ്റ്റലിലെ വാര്‍ഡനും പ്രതികളില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടികള്‍ മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സേവാ സമസ്തയുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കൗണ്‍സലിംഗിനുശേഷം സന്നദ്ധ സംഘടന അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്.
അതസമയം ആരോപണത്തിനുപിന്നില്‍ വന്‍ ഗാഢാലോചനയുണ്ടെന്നും സത്യം പുറത്തുവരുമെന്നും മഠാധിപതി പറഞ്ഞു.
ധാരാളം രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കുന്ന മഠങ്ങളിലൊന്നാണ് മുരുഗ മഠം. ഈ മാസാദ്യം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ചിത്രദുര്‍ഗയിലെ ലിംഗായത്ത് സമുദയാക്കാരുടെ പ്രധാന മതകേന്ദ്രമാണിത്. ലിംഗായത്ത് സമുദായത്തിലേക്ക് ക്ഷണിക്കുന്ന ലിംഗദീക്ഷ നല്‍കിയാണ് മഠാധിപതി രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചിരുന്നത്.
It is an absolute honour to visit Sri Jagadguru Murugharajendra Vidyapeetha and receive the 'Ishtalinga Deekshe' from Dr. Sri Shivamurthy Murugha Sharanaru.
— Rahul Gandhi (@RahulGandhi) August 3, 2022
The teachings of Guru Basavanna are eternal and I am humbled to learn more about it from the Sharanaru of the Math. pic.twitter.com/5Dgj53roSp






