'രണ്‍ബീര്‍ കപൂര്‍ ബീഫ് കഴിക്കും,  ബ്രഹ്മാസ്ത്ര ആരും കാണരുതേ'

മുംബൈ- രണ്‍ബീര്‍ ആലിയ ഭട്ട് ടീമിന്റെ ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനം.തന്റെ ഇഷ്ടഭക്ഷണമെന്തെന്ന ചോദ്യത്തിന് റെഡ് മീറ്റ് ഇഷ്ടമാണെന്നും ബീഫ് വിഭവങ്ങളുടെ വലിയ ആരാധകനാണ് താനെന്നും രണ്‍ബീര്‍ പറയുന്ന പഴയ വീഡിയോ എടുത്തുകാട്ടിയാണ് പുതിയ ബഹിഷ്‌കരണ ക്യാമ്പയിന്‍. അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബഹിഷ്‌കരണ ക്യാമ്പയിന്‍. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോക്ക്സ്റ്റാര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രണ്‍ബീറിന്റെ പരാമര്‍ശം. സാമ്പത്തിക ബഹിഷ്‌കരണമാണ് ബോളിവുഡിന് നല്‍കാവുന്ന ശിക്ഷയെന്നും ബ്രഹ്മാസ്ത്രയിലെ ശിവ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയെല്ലാമാണെന്ന തരത്തിലുമാണ് പോസ്റ്റുകള്‍ വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട ചിത്രമായ ലൈഗറിനെതിരെയും ബഹിഷ്‌കരണ ക്യാമ്പയിന്‍ നടന്നിരുന്നു. സിനിമ കരണ്‍ ജോഹര്‍ നിര്‍മിച്ചതും ടീപ്പോയില്‍ കാല്‍കയറ്റി വെച്ച് വിജയ് ദേവരകൊണ്ട വാര്‍ത്താസമ്മേളനം നടത്തിയതുമാണ് ലൈഗറിനെതിരായ ക്യാമ്പയിന് കാരണമായത്. ആമിര്‍ ഖാന്റെ ബോളിവുഡ് ചിത്രത്തിനെതിരെയും ഹെയിറ്റ് കാമ്പയിനുണ്ടായിരുന്നു.
 

Latest News