Sorry, you need to enable JavaScript to visit this website.

ഹാരി പോട്ടർ താരങ്ങൾ സംഗമിച്ചു 

ഹാരി പോട്ടറിലൂടെ ഹോളിവുഡിൽ സ്ഥാനം ഉറപ്പിച്ചവരാണ് എമ്മ വാട്‌സൺ, ടോം ഫെൽടൺ, മാത്യു ലൂയിസ് എന്നിവർ. നീണ്ട നാളുകൾക്ക് ശേഷം മൂവരും ഒരിടത്ത് ഒത്തുകൂടി. സ്‌കൂൾമേറ്റ്‌സ് എന്ന കുറിപ്പോടുകൂടി മുപ്പതുകാരനായ ഫെൽടൻ റീയൂണിയൻ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഹാരിപോട്ടറിന്റെ എട്ട് ചിത്രങ്ങളിൽ മൂവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഡ്രാകോ മാൽഫോയ്, ഹെർമിയോൺ ഗ്രാൻഗെർ, നെവിലെ ലോങ്‌ബോട്ടം എന്നീ കഥാപാത്രങ്ങളാണ് ഫെൽടൺ, വാട്‌സൺ, ലൂയിസ് എന്നിവർ കൈകാര്യം ചെയ്തത്. പിന്നീട് മൂവരും തങ്ങളുടെ വഴികൾ തെരഞ്ഞെടുത്തു. പ്ലാനറ്റ് ഓഫ് ദി ആൽപ്‌സ് എന്ന ചിത്രത്തിൽ ഫെൽടണിന് അഭിനയിക്കാൻ അവസരം ലഭിച്ചു.വാട്‌സനാകട്ടെ ഹോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി. സ്ത്രീ പക്ഷത്തിനായി ശബ്ദമുയർത്താനും താരം ഇപ്പോൾ മുമ്പന്തിയിലാണ്.
 

Latest News