ക്ലാസിനു പുറത്തുനിര്‍ത്തിയതില്‍ മനംനൊന്ത പെണ്‍കുട്ടി തൂങ്ങിമരിച്ചു

ഹൈദരാബാദ്- സ്‌കൂളില്‍ അധ്യാപകര്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് മനംനൊന്ത എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. ഹൈദരാബാദിലെ ഹയാത്‌നഗറിലാണ് സംഭവം.  
ഹോം വര്‍ക്ക് ചെയ്യാത്തതിന് ക്ലാസിന് പുറത്ത് നിര്‍ത്തിയതാണ് പെണ്‍കുട്ടിക്ക് മനോവിഷമം ഉണ്ടാക്കിയതെന്നും  അതാണ് കടുംകൈക്ക് കാരമണെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.  ആര്‍ടിസി കോളനി നിവാസിയായ പെണ്‍കുട്ടിയാണ് ഫാനില്‍ തൂങ്ങി മരിച്ചത്. മകളെ തൂങ്ങിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന്  മാതാപിതാക്കള്‍ പോലീസിനെ വിളിക്കുകയായിരുന്നു.
സ്‌കൂളിലെ സംഭവത്തില്‍ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ചെറിയ തെറ്റിനുള്ള കഠിനമായ ശിക്ഷയായി അവള്‍ക്കു തോന്നിയെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News