അടിപൊളി മേക്കോവറില്‍ ബോളിവുഡ്  താരം നവാസുദ്ദീന്‍ സിദ്ദിഖി

മുംബൈ-അടിപൊളി മേക്കോവറില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. നവാഗതനായ അക്ഷത് അജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന നഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീന്‍ ഇതുവരെ കാണാത്ത മേക്കോവറില്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്. വ്യത്യസ്തവും രസകരവുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. അടുത്ത വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തും. സീ സ്റ്റുഡിയോസ്, ആനന്ദിത സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.
 

Latest News