പുതിയ  വമ്പന്‍ പ്രോജക്ട്  പ്രഖ്യാപിച്ച് മോഹന്‍ലാല്‍, നാല് ഭാഷകളില്‍ വലിയ കാന്‍വാസില്‍  

ദുബായ്- നാല് ഭാഷകളിലായി വമ്പന്‍ പ്രോജക്ട് പ്രഖ്യാപിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. 'ഋഷഭ' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, ഹിന്ദി , തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.വന്‍ കാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം സൈന്‍ ചെയ്യുന്നതിന് വേണ്ടിയാണ് ദുബായിലെത്തിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
 

Latest News