ജഗതിയുടെ വീട്ടിലെത്തി സുരേഷ് ഗോപി  ഓണക്കോടി സമ്മാനിച്ചു 

തിരുവനന്തപുരം- മലയാളികളുടെ പ്രിയതാരങ്ങളാണ് സുരേഷ് ഗോപിയും ജഗതിയും. ഇപ്പോഴിതാ ജഗതിയെക്കാണാന്‍ വീട്ടിലെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയ താരം ഓണക്കോടിയും പ്രിയ സുഹൃത്തിന് സമ്മാനിച്ചു.
'ജഗതി എന്ന അഭിനയ വിസ്മയം' എന്ന പുസ്തക പ്രകാശനവും സുരേഷ് ഗോപി നിര്‍വഹിച്ചു. കോഴിക്കോട് മംഗളം യൂനിറ്റിലെ രമേഷ് പുതിയമഠമാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് സുരേഷ് ഗോപി ജഗതിക്ക് ഏതാനും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കുറെ നേരം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. 
 സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'പാപ്പന്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജോഷി  സുരേഷ് ഗോപി കൂട്ടുകെട്ടില്‍ എത്തിയ ചിത്രം 50 കോടി ക്ലബില്‍ എത്തിയിരുന്നു. സുരേഷ്‌ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിച്ച ചിത്രമാണിത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്, ഒ.ടി.ടി അവകാശം സീ 5 നെറ്റ്‌വര്‍ക്കാണ സ്വന്തമാക്കിയത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം വിറ്റുപോയത്.
 

Latest News