വിരാട് കോലിക്ക് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജേഴ്‌സി സമ്മാനിച്ചു

ദോഹ- ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് അല്‍താനി ജേഴ്‌സി സമ്മാനിച്ചു.
ചൊവ്വാഴ്ച ദോഹയിലെ 321 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്‌പോര്‍ട്‌സ് മ്യൂസിയം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് തന്റെ പേരെഴുതിയ പ്രത്യേക ജഴ്‌സി സമ്മാനിച്ചത്. മ്യൂസിയം ഡയറക്ടര്‍ അബ്ദുല്ല യൂസഫ് അല്‍ മുല്ല കോലിക്ക് മ്യൂസിയം വിശദമായി പരിചയപ്പെടുത്തി.

 

Latest News