സുഹൈല്‍ നക്ഷത്രം കണ്ടു; ഗള്‍ഫില്‍ കൊടുംവേനല്‍ അവസാനിക്കുന്നു

ദോഹ- വേനല്‍ നക്ഷത്രങ്ങളിലൊന്നായ സുഹൈല്‍ ബുധനാഴ്ച പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ടത് ഖത്തറിലടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ കൊടും വേനല്‍ അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
ഇനി തണുത്ത കാലാവസ്ഥ കൊണ്ടുവരുന്ന കാറ്റിന്റെ വരവായിരിക്കും.
ഗള്‍ഫില്‍ 'സുഹൈല്‍' നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് വേനല്‍ക്കാലം അവസാനിക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഇതോടെ താപനില ക്രമേണ കുറയുകയും മഴയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.
അല്‍തര്‍ഫ്,'അല്‍ജബ്ഹ',അല്‍സീബ്ര'അല്‍സര്‍ഫ എന്നിങ്ങനെ സുഹൈല്‍ നക്ഷത്രത്തിന് നാല് ഘട്ടങ്ങളുണ്ട്. അല്‍തര്‍ഫിന്റെ ആദ്യ ഘട്ടത്തില്‍ കാലാവസ്ഥ ചൂടും ഈര്‍പ്പവുമാണ്. എന്നാല്‍ അല്‍സര്‍ഫ് ഉയരുന്നതോടെ ചൂടും ഈര്‍പ്പവും കുറയാന്‍ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്  ട്വീറ്റില്‍ പറഞ്ഞു.

 

Latest News