Sorry, you need to enable JavaScript to visit this website.

എന്തിനാണ് അങ്ങനെ ചെയ്തതെന്നറിയില്ല...  ബാബു  ആന്റണിയുമായുള്ള പ്രണയത്തെക്കുറിച്ച് ചാര്‍മ്മിള

ചെന്നൈ- ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഗോസിപ്പായിരുന്നു ബാബു ആന്റണി ചാര്‍മ്മിള ജോഡിയുടേത് . ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ലെന്ന് താരം പറയുന്നു.
എല്ലാവര്‍ക്കും എല്ലാ ഗുണവും ഉണ്ടാകണം എന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെയെ കണ്ടിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു. തന്റെ പത്തൊന്‍പതാം വയസ്സിലാണ് അദ്ദേഹത്തോട് പ്രണയം തോന്നുന്നതും ഒന്നിച്ചതും. എന്നാല്‍ പിന്നീട് അദ്ദേഹം അച്ഛനെ കാണാന്‍ വേണ്ടി അമേരിക്കയ്ക്ക് പോയി. പിന്നീട് തിരിച്ച് വരാതെ വന്നപ്പോഴാണ് താന്‍ അത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത് ഒരു മണ്ടത്തരമായി തോന്നാറുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു പക്ഷേ താന്‍ കാത്തിരുന്നെങ്കില്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാമായിരുന്നു. പക്ഷെ അത് നടന്നില്ലെന്നും അവര്‍ പറഞ്ഞു. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. തന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്.
അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അതു ചെയ്തില്ല. ആ കടപ്പാട് ബാബു ആന്റിണിയോടു തനിക്ക് ഇന്നുമുണ്ടെന്ന് അവര്‍ പറയുന്നു. അന്ന് പിരിഞ്ഞതിന് ശേഷം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിങ്ങിലാണ് പിന്നീട് കണ്ടുമുട്ടിയതെന്നും ചാര്‍മ്മിള പറഞ്ഞു.
 

Latest News