Sorry, you need to enable JavaScript to visit this website.

ആഗ്രഹിക്കുന്നത് നേടുന്നതില്‍ നിന്ന്  തടയാന്‍ ആര്‍ക്കുമാവില്ല- വരലക്ഷ്മി

ചെന്നൈ- പ്രശസ്ത തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത് കുമാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.വരലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ വൈറലായിരിക്കുകയാണ്. ശരീര ഭാരം കുറച്ച് സ്ലിമ്മായി മാറിയ വരലക്ഷ്മിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
ഒറ്റനോട്ടത്തില്‍ വരലക്ഷ്മി തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള മേക്ക് ഓവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വലിയ മാറ്റത്തിന് പിന്നിലെ തന്റെ കഠിനാധ്വാനത്തെ കുറിച്ച് ഒരു കുറിപ്പും വരലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.
'പോരാട്ടവും വെല്ലുവിളികളും യഥാര്‍ത്ഥമാണ്. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ യാതൊന്നിനും കഴിയില്ല. നിങ്ങള്‍ ആരാണെന്ന്, അല്ലെങ്കില്‍ നിങ്ങള്‍ എന്തായിരിക്കണമെന്ന് ആര്‍ക്കും നിങ്ങളോട് പറയാന്‍ കഴിയില്ല.. സ്വയം വെല്ലുവിളിക്കുക.. സ്വയം മത്സരിക്കുക'  നിങ്ങള്‍ക്ക് നേടാനാകുന്നത് എന്തെന്ന് കണ്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.. 4 മാസത്തെ കഠിനാധ്വാനം എന്ത് നല്‍കിയെന്ന് ഈ ചിത്രങ്ങള്‍ കാണിച്ച് തരും.. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതെന്തും ചെയ്യുക.. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കാര്യങ്ങള്‍ ചെയ്യരുത്. നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നോ, കഴിയില്ലെന്നോ പറയാന്‍ ആരെയും അനുവദിക്കരുത് ആത്മവിശ്വാസം മാത്രമാണ് നിങ്ങളുടെ ആയുധം..' വരലക്ഷ്മി കുറിച്ചു.
തമിഴ് ചലച്ചിത്ര നടനായ ആര്‍. ശരത്കുമാറിന്റെയും ഛായയുടെയും മകളാണ് വരലക്ഷ്മി. 2012ല്‍ പുറത്തിറങ്ങിയ പോടാ പോടീ എന്ന തമിഴ് ചലച്ചിത്രത്തിലാണ് വരലക്ഷ്മി ആദ്യമായി അഭിനയിച്ചത്. 2016ല്‍, കസബ എന്ന മലയാള ചലച്ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതോടെ താരം മലയാളികള്‍ക്കും സുപരിചിതയായി.
2018ല്‍ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എ.ആര്‍. മുരുകദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചലച്ചിത്രത്തിലെ വരലക്ഷ്മിയുടെ പ്രതിനായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മാസ്റ്റര്‍ പീസ് എന്ന മമ്മൂട്ടി ചിത്രത്തിലും വരലക്ഷമി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 

Latest News