ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധമെന്ന് ഉവൈസി

ഹൈദരാബാദ്- പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എ രാജാ സിംഗിനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. പ്രവാചകന്‍ മുഹമ്മദിനെതിരായ വിദ്വേഷം പ്രകടിപ്പിക്കാനാണ് ബി.ജെ.പിയും അവരുടെ എം.എല്‍.എയും വീഡിയോ ഇറക്കിയത്. പ്രവാചകന്‍ ജീവിക്കുന്നത് മുസ്ലിംകളുടെ ഹൃദയങ്ങളിലാണ്. എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരും- ഉവൈസി പറഞ്ഞു.
രാജാ സിംഗ് എം.എല്‍.എക്കെതിരെ കൂടുതല്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ച എം.എല്‍.എയെ അഭിഭാഷകരും ബി.ജെ.പി പ്രവര്‍ത്തകരും ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്.
പാര്‍ട്ടി നിലപാട് ലംഘിച്ചുവെന്നാരോപിച്ച് രാജാ സിംഗിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

 

Latest News