കണ്ണൂര്‍-മൊബൈല്‍ ഫോണില്‍ സംസാരിച്ച് റെയില്‍ പാലത്തിലൂടെ
നടന്ന അന്യസംസ്ഥാന തൊഴിലാളിയെ പുഴയില്‍ വീണു കാണാതായി. അസം സ്വദേശി സുരേഷ് കുറുമിയാണ് (30) വളപട്ടണം പുഴയിലേക്ക് വീണത്. കഴിഞ്ഞ സന്ധ്യക്കാണ് സംഭവം.
വളപട്ടണത്തെ വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ സുരേഷ് കുറുമി സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന് പോകുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ഉടന്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റല്‍ പോലീസും അഗ്‌നിരക്ഷാ സേനയും തിരച്ചലിന് നേതൃത്വം നല്‍കി.
.